വഴിയില്‍ തടഞ്ഞു നിര്‍ത്തിയ പോലീസ് ഉദ്യോഗസ്ഥനെ ഉത്തരം മുട്ടിച്ച് വിദേശ മലയാളി

അമിതവേഗത്തിലെത്തുന്ന വാഹനങ്ങളെ പിടികൂടാനെത്തിയ പോലീസുകാരെയാണ് ചോദ്യങ്ങള്‍ കൊണ്ട് ഉത്തരം മുട്ടിച്ചത്

തൊടുപുഴ: തൊടുപുഴയില്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തിയ പോലീസ് ഉദ്യോഗസ്ഥനെ ഉത്തരം മുട്ടിച്ച് വിദേശ മലയാളി. അമിതവേഗത്തിലെത്തുന്ന വാഹനങ്ങളെ പിടികൂടാനെത്തിയ പോലീസുകാരെയാണ് ചോദ്യങ്ങള്‍ കൊണ്ട് ഉത്തരം മുട്ടിച്ചത്. അമിതവേഗത്തില്‍ വാഹനമോടിച്ചതിനാണ് വിദേശ മളയാളിയെ പോലീസ് പിടികൂടിയത്.

എന്നാല്‍ പിഴ അടയ്ക്കണമെങ്കില്‍ പരിശോധനാ മെഷീനില്‍ അമിത വേഗം കാണിച്ചതിന്റെ പ്രിന്റ് ഔട്ട് വേണമെന്ന് ആവശ്യപ്പെട്ടതോടെ മെഷീന്‍ കേടാണെന്നു പോലീസ് മറുപടി പറഞ്ഞത്. ഇതോടെ നാട്ടുക്കാരുടെ മുന്നില്‍ പോലീസ് നാണം കെട്ടു. പിന്നീട് നഗരസഭാ പരിധിയില്‍ 50 കിലോമീറ്ററാണ് വേഗതയെന്നും ഇത് ലംഘിച്ചുവെന്നുമായി പോലീസിന്റെ വാദം.

അതേസമയം ഇത് സംബന്ധിച്ച് യാത്രക്കാര്‍ക്കായി എവിടെയാണ് മുന്നറിയിപ്പ് ബോര്‍ഡ് വച്ചിരിക്കുന്നതെന്ന് വിദേശ മലയാളി ചോദിച്ചതോടെ പോലീസിനു ഉത്തരമില്ലാതായി. തുടര്‍ന്ന് തടഞ്ഞ് വെച്ച് എല്ലാ വാഹനങ്ങളെയും വിട്ടയക്കേണ്ടി വന്നു.

Exit mobile version