എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവ്; ഉന്നതതല യോഗം ഇന്ന്

രാവിലെ 11ന് മണിക്ക് ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗതാഗത മന്ത്രി കെ ശശീന്ദ്രന്‍, കെഎസ്ആര്‍ടിസി എംഡി, ഗതാഗത സെക്രട്ടറി എന്നിവര്‍ പങ്കെടുക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ എം പാനല്‍ കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവിലെ തുടര്‍നടപടികളെ കുറിച്ച് തീരുമാനിക്കാന്‍ തിരുവനന്തപുരത്ത് ഇന്ന് ഉന്നതതല യോഗം ചേരും. രാവിലെ 11ന് മണിക്ക് ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍, കെഎസ്ആര്‍ടിസി എംഡി, ഗതാഗത സെക്രട്ടറി എന്നിവര്‍ പങ്കെടുക്കും.

കഴിഞ്ഞ ദിവസം ഹൈക്കോടതി 1565 എം പാനല്‍ ഡ്രൈവര്‍മാരെ ഈ മാസം 30നകം പിരിച്ചുവിടണമെന്ന് ഉത്തരവിട്ടിരുന്നു. അതേസമയം ഇത്രയും ഡ്രൈവര്‍മാരെ ഒരുമിച്ച് പിരിച്ചു വിട്ടാല്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാവുക എന്നാണ് കെഎസ്ആര്‍ടിസിയുടെ വിലയിരുത്തല്‍. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിന് വേണ്ടി സാവകാശം തേടണമോ അതോ ഇതിനെതിരെ അപ്പീല്‍ നല്‍കണോ എന്ന കാര്യത്തില്‍ യോഗം ഇന്ന് തീരുമാനമെടുക്കും.

Exit mobile version