തെരഞ്ഞെടുപ്പില്‍ ശബരിമല ആയുധം; ‘പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ല, അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയിട്ടില്ല’; സുരേഷ് ഗോപി മറുപടി നല്‍കി

തൃശ്ശൂര്‍: തൃശ്ശൂര്‍ ലോക്‌സഭാ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി കളക്ടര്‍ക്ക് മറുപടി നല്‍കി. പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് സുരേഷ്‌ഗോപി മറുപടി നല്‍കിയത്. ജാതിയോ, മതമോ, ദൈവത്തിന്റെ പോരോ ഉപയോഗിച്ച് വോട്ട് തേടിയിട്ടില്ലെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. തൃശ്ശൂര്‍ കളക്ടര്‍ ടിവി അനുപമയ്ക്കാണ് സുരേഷ് ഗോപി മറുപടി നല്‍കിയത്.

കഴിഞ്ഞദിവസമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപി ശബരിമല വിഷയം ഉയര്‍ത്തിയതിനെതിരെ കളക്ടര്‍ നോട്ടീസ് നല്‍കിയത്. ബിജെപി അയ്യപ്പന്റെ പേര് ഉപയോഗിക്കുന്നു എന്നായിരുന്നു കളക്ടറുടെ വിശദീകരണം. തൃശ്ശൂരിലെ എന്‍ഡിഎ മണ്ഡലം കണ്‍വെന്‍ഷനിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന. അയ്യപ്പന്‍ ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നായിരുന്നു പ്രസ്താവന.

ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണു താന്‍ വോട്ട് അപേക്ഷിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു കാണിച്ച് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത്.

Exit mobile version