റിമാന്റില്‍ കഴിയുന്ന ബിജെപി സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന് വേണ്ടി ഇന്ന് പത്രിക സമര്‍പ്പിക്കും

പ്രകാശ്ബാബുവിന് വേണ്ടി പ്രത്യേക ദൂതന്‍ വഴിയാണ് രാവിലെ പതിനൊന്ന് മണിയോടെ കോഴിക്കോട് കളക്ടര്‍ മുന്‍പാകെ പത്രിക നല്‍കുന്നത്

കോഴിക്കോട്: റിമാന്റില്‍ കഴിയുന്ന ബിജെപി സ്ഥാനാര്‍ത്ഥി കെപി പ്രകാശ് ബാബുവിന് വേണ്ടി ഇന്ന് പത്രിക സമര്‍പ്പിക്കും. പ്രകാശ് ബാബു കോഴിക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ്. പ്രകാശ്ബാബുവിന് വേണ്ടി പ്രത്യേക ദൂതന്‍ വഴിയാണ് രാവിലെ പതിനൊന്ന് മണിയോടെ കോഴിക്കോട് കളക്ടര്‍ക്ക് മുന്‍പാകെ പത്രിക നല്‍കുന്നത്.

ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസില്‍ റാന്നി കോടതിയാണ് പ്രകാശ് ബാബുവിനെ റിമാന്റ് ചെയ്തത്. അതേസമയം കുറ്റ്യാടി, നാദാപുരം പോലീസ് സ്റ്റേഷനുകളിലുള്ള കേസുകളില്‍ ജാമ്യമെടുക്കാനായി പ്രകാശ് ബാബു ഇന്ന് കല്ലാച്ചി കോടതിയിലെത്തും. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റായ കെപി പ്രകാശ് ബാബു അനുമതിയില്ലാതെ പ്രകടനം നടത്തിയത് അടക്കമുള്ള കേസുകളിലാണ് ജാമ്യം തേടുന്നത്.

Exit mobile version