അന്ന് ‘ ചായ്‌വാല ‘ ഇന്ന് ‘ചൗക്കീദാര്‍ ‘ ! മോഡിയുടെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവച്ചത് സെക്യൂരിറ്റി ജീവനക്കാരന്‍

അധ്യാപികയായ നന്ദിത ശാസ്ത്രി, ദളിത് നേതാവ് ജഗദീഷ് ചൗധരി, ബിജെപി പ്രവര്‍ത്തകന്‍ സുഭാഷ് ഗുപ്ത എന്നിവരാണ് പത്രികയില്‍ പേരു നിര്‍ദേശിച്ച മറ്റുള്ളവര്‍.

വാരണാസി: അന്ന് ‘ ചായ്‌വാല’ ഇന്ന് ചൗക്കീദാര്‍. നരേന്ദ്ര മോഡിയുടെ നാമ നിര്‍ദേശ പത്രികയില്‍ ഒപ്പുവച്ചത് സെക്യൂരിറ്റി ജീവനക്കാരന്‍ (ചൗക്കീദാര്‍) രാം ശങ്കര്‍ പട്ടേല്‍. അധ്യാപികയായ നന്ദിത ശാസ്ത്രി, ദളിത് നേതാവ് ജഗദീഷ് ചൗധരി, ബിജെപി പ്രവര്‍ത്തകന്‍ സുഭാഷ് ഗുപ്ത എന്നിവരാണ് പത്രികയില്‍ പേരു നിര്‍ദേശിച്ച മറ്റുള്ളവര്‍. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാഡോദരയില്‍ നിന്ന് മോഡിയെ നാമനിര്‍ദേശം ചെയ്തത് ചായക്കടക്കാരനായ കിരണ്‍ മഹീദയായിരുന്നു.

വര്‍ഷങ്ങളായി വഡോദരയിലെ ഖന്ദേരാവൂ മാര്‍ക്കറ്റില്‍ ചായ വിറ്റിരുന്ന ആളായിരുന്ന കിരണ്‍ മഹീദ രാം. ജന്മഭൂമി മൂവ്‌മെന്റിന്റെ കാലത്ത് പാര്‍ട്ടിയിലെത്തിയ ബിജെപി പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. മഹീദ പിന്നീട് വഡോദര മുന്‍സിപ്പല്‍ കോര്‍പറേഷന്റെ സ്‌കൂള്‍ വിദ്യാഭ്യാസ കമ്മിറ്റിയിലെ അംഗമായിരുന്നു.

ഇത്തവണ നാമനിര്‍ദേശം ചെയ്തവരില്‍ തന്റെ സെക്യൂരിറ്റി ജീവനക്കാരനെക്കൂടി ഉള്‍പ്പെടുത്തിയത് കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും തന്റെ പ്രചരണവിഷയത്തിന് ശക്തി പകരുമെന്നാണ് മോഡിയുടെ വിശ്വാസം. വാരാണസി ജില്ലാ കളക്ട്രേറ്റിലെത്തിയാണ് മോഡി നാമനിര്‍ദേശ പത്രിക നല്‍കിയത്.

Exit mobile version