പോലീസ് സേനയില്‍ പോലും വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു!ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും; മുഖ്യമന്ത്രി

പോലീസിനെ അസഭ്യം പറഞ്ഞും ജാതിയും മതവും പറഞ്ഞും ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നു. പോലീസിനെ നിര്‍വീര്യമാക്കാനുള്ള ഇത്തരം ശ്രമങ്ങളക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: കേരള പോലീസ് സേനയില്‍ പോലും വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ ജാതിയും മതവും പറഞ്ഞ് ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നു. ഇത്തരം ശബ്ദങ്ങളെ ഒറ്റപ്പെടുത്തണമെന്നും ഇതിനെ ഗൗരമമായി കാണുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പോലീസിനെ അസഭ്യം പറഞ്ഞും ജാതിയും മതവും പറഞ്ഞും ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നു. പോലീസിനെ നിര്‍വീര്യമാക്കാനുള്ള ഇത്തരം ശ്രമങ്ങളക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഐ ജി മനോജ് എബ്രഹാമിനെതിരെയും മറ്റും സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. ഐജി മനോജ് എബ്രഹാമിനെ അന്തസില്ലാത്ത നായ എന്ന് വിളിച്ച ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ കേസും എടുത്തിരുന്നു. ഇതെല്ലാം പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരത്ത് പൊലീസ് രൂപീകരണദിനത്തോടനുബന്ധിച്ചുള്ള റൈസിങ് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Exit mobile version