പ്രഭാത സവാരിക്കിടെ യുവത്വത്തിന്റെ രഹസ്യം ചോദിച്ച് സ്ത്രീ; പൊട്ടിച്ചിരിയോടെ മറുപടിയുമായി എംകെ സ്റ്റാലിന്‍, വീഡിയോ വൈറല്‍

Morning Walk | Bignewslive

ചെന്നൈ: പ്രഭാതസവാരിക്കിടെ ‘യുവത്വത്തിന്റെ രഹസ്യം’ ചോദിച്ച സ്ത്രീയോട് പൊട്ടിചിരിയോടെ മറുപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഭക്ഷണം നിയന്ത്രിക്കുന്നതാണ് തന്റെ യുവത്വത്തിന്റെ രഹസ്യമെന്ന് സ്റ്റാലിന്‍ വെളിപ്പെടുത്തി.

68 കാരനായ സ്റ്റാലിന്റെ പ്രഭാത സവാരിയുടെ വീഡിയോ ഡിഎംകെയാണു സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ദൃശ്യങ്ങള്‍ ഇതിനോടകം സൈബറിടത്ത് നിറഞ്ഞു കഴിഞ്ഞു. ട്രാക്ക് സ്യൂട്ടിട്ടാണ് സ്റ്റാലിന്‍ നടക്കാനിറങ്ങിയത്. ഇതിനിടെ ഒരു സംഘവുമായുള്ള സംസാരത്തിനിടെയാണ് താങ്കള്‍ ഇപ്പോഴും യുവത്വം നിലനിര്‍ത്തുന്നതിന്റെ രഹസ്യം പങ്കുവയ്ക്കണമെന്ന് ഒരു സ്ത്രീ ആവശ്യപ്പെട്ടത്.

ഒപ്പമുണ്ടായിരുന്നവരുടെ പൊട്ടിച്ചിരിയില്‍ പങ്കാളിയായ സ്റ്റാലിന്‍ അവരോടു കുശലാന്വേഷണം നടത്തുന്നതും വീഡിയോയിലുണ്ട്. തുടര്‍ന്ന് സ്റ്റാലിന്‍ തന്റെ യുവത്വത്തിന്റെ രഹസ്യം പങ്കുവയ്ക്കുകയും ചെയ്തു. ‘തിരക്കിട്ട ജോലിക്കിടയിലും കൊച്ചുമക്കള്‍ക്കൊപ്പം കുറച്ചു സമയം പങ്കുവയ്ക്കും. പുലര്‍ച്ചെ എഴുന്നേറ്റു നടക്കാന്‍ പോകും. പിന്നെ യോഗ. പത്തു ദിവസത്തില്‍ ഒരിക്കല്‍ സൈക്ലിങ്. തിരക്കുണ്ടെങ്കിലും ഒരിക്കലും ക്ഷീണം അനുഭവപ്പെടാറില്ല’ – സ്റ്റാലിന്‍ പറയുന്നു.

Exit mobile version