ഭാര്യയുമായുള്ള കിടപ്പറ രംഗം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

എട്ടു വര്‍ഷം മുമ്പാണ് ഇയാള്‍ വിവാഹിതനായത്

എളങ്കുന്നുപ്പുഴ: ഭാര്യയുമായുള്ള കിടപ്പറ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചയാള്‍ ആറസ്റ്റില്‍. വൈപ്പിനില്‍ മാലിപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന ആലുവ എന്‍എഡി സ്വദേശി പുതുവല്‍ വീട്ടില്‍ സുമേഷ് (32) ആണ് ഭാര്യയുമായുള്ള കിടപ്പറ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തത്.

എട്ടു വര്‍ഷം മുമ്പാണ് ഇയാള്‍ വിവാഹിതനായത്. എന്നാല്‍ ഇയാളുടെ ഭാര്യ കുറച്ച് നാളുകള്‍ക്ക് മുമ്പ് ഇയാളോട് പിണങ്ങിപ്പോയി. ശേഷം ദമ്പതികളുടെ കുട്ടിക്ക് അസുഖമാണെന്ന് പറഞ്ഞ് ഭാര്യയെ അനുനയിപ്പിച്ച് തിരികെ മാലിപ്പുറത്തുള്ള വാടക വീട്ടില്‍ കൊണ്ടുവരികയായിരുന്നു.

അതിനുശേഷമാണ് പ്രതി കിടപ്പറ രംഗങ്ങള്‍ പകര്‍ത്തിയത്. ശേഷം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെയ്ക്കുകയായിരുന്നു. പോലീസ് പിടിയിലായ ഇയാള്‍ ഭാര്യയോടുള്ള പ്രതികാരം തീര്‍ക്കാനാണ് താന്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

Exit mobile version