ഉത്സവം കണ്ട് മടങ്ങവെ ഓട്ടോ മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

ഇവരുടെ മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

കല്‍പ്പറ്റ: ഉത്സവം കണ്ട് മടങ്ങവെ ഓട്ടോ മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ബോയിസ് ടൗണ്‍ പാല്‍ച്ചുരത്തില്‍ വെച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ ബാവലി ഷാണമംഗലം പാലാട്ടുചാലില്‍ രമേഷ് ബാബു(39), യാത്രക്കാരി കണ്ണൂര്‍ ആറളം ഫാമിലെ ബ്ലോക്ക് നമ്പര്‍ 316 ലെ ശാന്ത (40) എന്നിവരാണ് മരിച്ചത്.

ഇവരുടെ മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശാന്തയുടെ ഭര്‍ത്താവ് രാജു (40), സജി(31), സീത(29), അപര്‍ണ്ണ (14), അജിത്ത്(10) എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവരുടെ നില ഗുരുതരമല്ല. വള്ളിയൂര്‍ക്കാവ് അമ്പലത്തിലെ ഉത്സവം കണ്ട് മടങ്ങുകയായിരുന്ന കുടുംബമാണ് അപകത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച ഓട്ടോ കാബ് (ഓട്ടോ മിനി വാന്‍) മറിഞ്ഞാണ് അപകടമുണ്ടായത്.

Exit mobile version