വായനക്കാരുടെ മനസ് തൊട്ടറിഞ്ഞ, ലിംഗ സമത്വത്തിനായി എഴുത്തിനെ ഉപയോഗിച്ച കഥാകാരി; അഷിതയെ അനുസ്മരിച്ച് മുഖ്യമന്ത്രി

കാന്‍സര്‍ രോഗബാധിതയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അഷിത അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ചൊവ്വാഴ്ച അര്‍ധരാത്രിയായിരുന്നു അന്തരിച്ചത്

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത എഴുത്തുകാരി അഷിതയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലിംഗ സമത്വത്തിന് വേണ്ടി തന്റെ കഥകള്‍ ഉപയോഗിച്ച എഴുത്തുകാരിയായിരുന്നു അഷിതയെന്നും സ്ത്രീകള്‍ക്കുനേരെ പൊതു ഇടങ്ങളില്‍ നടക്കുന്ന അക്രമങ്ങളെ അവര്‍ തന്റെ കഥകളിലൂടെ പ്രതിരോധിക്കാന്‍ ശ്രമിച്ച എഴുത്തുകാരി ആയിരുന്നു അവര്‍ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാള സാഹിത്യ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് അഷിതയുടെ വേര്‍പാടിലൂടെ ഉണ്ടായിരിക്കുന്നതെന്നും കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കാന്‍സര്‍ രോഗബാധിതയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അഷിത അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ചൊവ്വാഴ്ച അര്‍ധരാത്രിയായിരുന്നു അന്തരിച്ചത്. വിസ്മയചിഹ്നങ്ങള്‍, അപൂര്‍ണവിരാമങ്ങള്‍, അഷിതയുടെ കഥകള്‍, മഴമേഘങ്ങള്‍, ഒരു സ്ത്രീയും പറയാത്തത്, മയില്‍പ്പീലി സ്പര്‍ശം, കല്ലുവച്ച നുണകള്‍, ശിവേന സഹനര്‍ത്തനം, വിവാഹം ഒരു സ്ത്രീയോടു ചെയ്യുന്നത് തുടങ്ങിയവയാണ് കൃതികള്‍.

Exit mobile version