വെന്തുരുകി കേരളം; അഞ്ച് ജില്ലകളില്‍ സൂര്യാഘാത മുന്നറിയിപ്പ്

കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ കനത്ത ചൂട് തുടരുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: വേനലില്‍ വെന്തുരുകി കേരളം. സൂര്യാഘാതം ഏല്‍ക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച് വരികയാണ്. ഇന്നലെ മാത്രം 36 പേര്‍ക്കാണ് സൂര്യാഘാതം ഏറ്റത്. വേനല്‍ കടുത്തതോടെ സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വെള്ളിയാഴ്ച വരെ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം നീട്ടി. വരും ദിവസങ്ങളില്‍ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്.

സംസ്ഥാനത്ത് സൂര്യാഘാതം ഏല്‍ക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ഇന്നലെ മാത്രം 36 പേര്‍ക്കാണ് വിവിധ ഇടങ്ങളിലായി സൂര്യാഘാതം ഏറ്റത്. കൊല്ലം ആലപ്പുഴ ജില്ലകളില്‍ ആറ് പേര്‍ക്ക് വീതവും, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ നാല് പേര്‍ക്ക് വീതവും സൂര്യാഘാതമേറ്റു. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ കനത്ത ചൂട് തുടരുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇവിടങ്ങളിലെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്.

തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ താപനില മൂന്ന് ഡിഗ്രി വരെ ഉയര്‍ന്നേക്കും. ദുരന്തനിവാരണ അതോറിറ്റിയുടെ സന്ദേശങ്ങള്‍ അവഗണിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കഴിവതും രാവിലെ പതിനൊന്ന് മണി മുതല്‍ മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

Exit mobile version