വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; എത്തിയത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാലംഗ സംഘം

ഇന്നലെ രാത്രി 8 മണിയോടെയാണ് സംഘം മക്കിമലയില്‍ എത്തിയത്

വയനാട്: വയനാട് മക്കിമലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. ആയുധധാരികളായ നാലംഗ സംഘമാണ് എത്തിയത്. ഇതില്‍ രണ്ട് സ്ത്രീകളുമുണ്ട്. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഘം മക്കിമലയില്‍ എത്തിയത്. ഇവര്‍ ഇവിടെ നിന്ന് മുദ്രാവാക്യം വിളിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു. നാലംഗ സംഘം പ്രദേശത്തെ പലചരക്ക് കടയില്‍ നിന്നും സാധനങ്ങളും വാങ്ങിച്ചാണ് പോയത്.

പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട ജലീലിന്റെ കൊലപാതകം സിപിഎം സര്‍ക്കാറും റിസോര്‍ട്ടിലെ ഒറ്റുകാരും തണ്ടര്‍ബോള്‍ട്ടും ചേര്‍ന്ന് നടത്തിയ ആസൂത്രിത നീക്കമാണെന്ന തരത്തിലുള്ള ലഘുരേഖകളാണ് ഇവര്‍ വിതരണം ചെയ്തത്. പ്രദേശത്ത് മാവോയിസ്റ്റുകള്‍ എത്തിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

Exit mobile version