അളിയന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കണം; നിറകണ്ണുകളോടെ ഫിറോസ് കുന്നംപറമ്പില്‍

തൃശ്ശൂര്‍: ദുരിതക്കടലില്‍ ജീവിതം തള്ളിനീക്കുന്നവര്‍ക്കിടയിലേക്ക് കൈനിറയെ സഹായവുമായെത്തുന്ന ദൈവദൂതനാണ് ഫിറോസ് കുന്നംപറമ്പില്‍. ഇന്നുവരെ ജീവിതത്തില്‍ പരിചയമില്ലാത്തവര്‍ക്ക് വേണ്ടി സഹായമഭ്യര്‍ത്ഥിക്കുന്ന ഫിറോസ് ആദ്യമായി സ്വന്തം അളിയന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായം തേടുകയാണ്.

ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയില്‍ കിടക്കുകയാണ് ഫിറോസിന്റെ ഭാര്യയുടെ സഹോദരന്‍. കൂലിപ്പണിക്കാരനായ ഇയാള്‍ക്ക് സ്വന്തമായി വീടുപോലുമില്ല. വാടക വീട്ടിലാണ് കുഞ്ഞുങ്ങളും സഹോദരിയുമായി അളിയന്‍ കഴിയുന്നതെന്നും ഫിറോസ് പറയുന്നു. ഒരു തരത്തിലും നിവൃത്തിയില്ലാത്തത് കൊണ്ടാണ് ഇങ്ങനൈയാരു വീഡിയോ ചെയ്യുന്നതെന്ന മുഖവുരയോടെയാണ് ഫിറോസ് സഹായം അഭ്യര്‍ത്ഥിക്കുന്നത്.

Exit mobile version