മോഡിയും അമിത് ഷായും മത്സരിക്കാന്‍ ആവശ്യപ്പെട്ടു; പത്തനംതിട്ടയും തൃശ്ശൂരും തമ്മില്‍ ബന്ധമില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി

ന്യൂഡല്‍ഹി: തന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതിന് തൃശ്ശൂര്‍ സീറ്റുമായി ബന്ധമില്ലെന്നും തുഷാര്‍ പറഞ്ഞു. തൃശ്ശൂര്‍ ബിഡിജെഎസിന്റേതാണ്, ബിജെപി ഏറ്റെടുക്കില്ല. മണ്ഡലത്തില്‍ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്നും തുഷാര്‍ പറഞ്ഞു. എന്നാല്‍ തൃശ്ശൂരിലെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് പ്രതികരിക്കാന്‍ തുഷാര്‍ തയ്യാറായില്ല.

താന്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പിക്കാനായിട്ടില്ല. മോഡിയും അമിത് ഷായും തൃശ്ശൂരില്‍ തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തുഷാര്‍ പറഞ്ഞു. പ്രഖ്യാപനത്തിനുള്ള നല്ല സമയം കാത്തിരിക്കുകയാണ്. പ്രഖ്യാപനത്തിനു പാര്‍ട്ടി യോഗം ചേര്‍ന്ന് നടപടി ക്രമം പൂര്‍ത്തിയാക്കണമെന്നും തുഷാര്‍ പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മികച്ച മത്സരം കാഴ്ചവെയ്ക്കാനായ, പാര്‍ട്ടിക്ക് നല്ല വേരോട്ടമുള്ള മണ്ഡലമാണ് തൃശ്ശൂര്‍. ഇത് ബിജെപി, ബിഡിജെഎസിന് വിട്ട് നല്‍കിയിരിക്കുകയാണ്. കെ സുരേന്ദ്രന്‍ താത്പര്യം പ്രകടിപ്പിച്ച മണ്ഡലം വിട്ട് നല്‍കുമ്പോള്‍ തുഷാര്‍ അവിടെ മത്സരിക്കണമെന്നതായിരുന്നു ബിജെപിയുടെ ആവശ്യം. അതിനാല്‍ തന്നെ തുഷാറിന് പകരം മറ്റൊരു ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയെ തൃശ്ശൂരില്‍ മത്സരിപ്പിക്കാന്‍ ഇരുപാര്‍ട്ടികള്‍ക്കും താല്‍പര്യമില്ല.

Exit mobile version