അവസാനത്തെ സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തിറക്കി ടിടിവി ദിനകരന്‍; തമിഴ്നാട് തെരഞ്ഞെടുപ്പ് ചൂടില്‍

ചെന്നൈ: ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തമിഴ്‌നാട്ടില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാമത്തെയും അവസാനത്തെയും സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ടിടിവി ദിനകരന്‍. സംസ്ഥാനത്തെ 39 സീറ്റുകളില്‍ 38 ഇടത്തും ടിടിവിദിനകരന്റെ പാര്‍ട്ടിയായ അമ്മ മക്കള്‍ മുന്നേറ്റ കഴകം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. ചെന്നൈ സെന്‍ട്രല്‍ മണ്ഡലത്തില്‍ സഖ്യ കക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കാണ് സീറ്റ് നല്‍കിയിരിക്കുന്നത്.

പതിനാലു സ്ഥാനാര്‍ത്ഥികളടങ്ങുന്ന രണ്ടാമത്തെയും അവസാനത്തെയും സ്ഥാനാര്‍ഥി പട്ടികയാണ് അമ്മ മക്കള്‍ മുന്നേറ്റ കഴകം (എഎംഎംകെ) ഇന്ന് പുറത്തിറക്കിയത്. അണ്ണാ ഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട മൂന്ന് അയോഗ്യരായ എംഎല്‍എമാര്‍ അടങ്ങുന്നതാണ് രണ്ടാമത്തെ സ്ഥാനാര്‍ത്ഥി പട്ടിക.

24 പേരടങ്ങുന്ന ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പാര്‍ട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന 18 അസംബ്ലി മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയും ദിനകരന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version