കാസര്‍കോട് ഇരട്ടക്കൊലപാതകം; വ്യക്തി വൈരാഗ്യം മൂലമെന്ന് ക്രൈംബ്രാഞ്ച്

മുമ്പ് അറസ്റ്റിലായ പീതാംബരനെ ശരത് ലാല്‍ മര്‍ദ്ദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രഥമിക റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് പറയുന്നത്

കാസര്‍കോട്: കാസര്‍കോട് പെരിയയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം വ്യക്തി വൈരാഗ്യം മൂലമെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. കൊലപാതകത്തില്‍ ഉദുമ മുന്‍ എംഎല്‍എയ്‌ക്കോ സിപിഎം ജില്ലാ നേതാക്കള്‍ക്കോ പങ്കുള്ളതായ കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മുമ്പ് അറസ്റ്റിലായ പീതാംബരനെ ശരത് ലാല്‍ മര്‍ദ്ദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രഥമിക റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് പറയുന്നത്. അതേസമയം കൃപേഷ് യാദൃശ്ചികമായി കൊല്ലപ്പെട്ടതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഒമ്പത് പേരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലും കൃപേഷും കൊല്ലപ്പെടുന്നത്. കാറില്‍ എത്തിയ മൂന്നംഗസംഘം ഇവരെ തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

Exit mobile version