ജൂണില്‍ മഴ വൈകിയാല്‍ കേരളം നേരിടാന്‍ പോകുന്നത് കനത്ത വരള്‍ച്ച; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ജില്ലകളിലും ജലനിരപ്പു താഴുകയാണെന്നു സംസ്ഥാന ഭൂജല വകുപ്പും പറയുന്നു. കേരളത്തിന്റെ പല ഭാഗങ്ങളിലേയും കിണറുകളിലും പുഴകളിലേയും വെള്ളം വറ്റി

പത്തനംതിട്ട: സംസ്ഥാനം ചുട്ട് പൊള്ളുന്നു. പ്രളയത്തിന് ശേഷം കേരളത്തിന് മഴ ലഭിച്ചിട്ടില്ല്. ഇതിനൊപ്പം കനത്ത ചൂടും വര്‍ധിച്ചതോടെ ഭൂഗര്‍ഭ ജലം താഴ്ന്നതായാണ് സൂചന. ഭാരതപ്പുഴ ഉള്‍പ്പെടെ ഉത്തര കേരളത്തിലെ മിക്ക നദികളിലും വെള്ളമില്ലാത്ത സ്ഥിതിയാണ്.

മറ്റു ജില്ലകളിലും ജലനിരപ്പു താഴുകയാണെന്നു സംസ്ഥാന ഭൂജല വകുപ്പും പറയുന്നു. കേരളത്തിന്റെ പല ഭാഗങ്ങളിലേയും കിണറുകളിലും പുഴകളിലേയും വെള്ളം വറ്റി. ഇന്ത്യന്‍ മണ്‍സൂണിനെ ദോഷകരമായി ബാധിക്കുന്ന എല്‍ നിനോ പ്രതിഭാസം ശക്തമാകാനാണു സാധ്യതയെന്ന് ഓസ്ട്രേലിയന്‍ കാലാവസ്ഥാ കേന്ദ്രം പറയുന്നു.

ഇതു ചൂടു കൂടാനും കാലവര്‍ഷം കുറയാനും കാരണമാകും. എന്നാല്‍, ഇക്കാര്യം ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം സ്ഥിരീകരിച്ചിട്ടില്ല. കേരളം നേരിടാന്‍ പോകുന്നതു രൂക്ഷമായ വേനലാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജൂണില്‍ മഴ വൈകിയാല്‍ കേരളത്തിലെ സ്ഥിതി രൂക്ഷമാകുമെന്നും കേന്ദ്രം പറയുന്നു.

Exit mobile version