കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നു; തിരുവനന്തപുരത്ത് കുമ്മനം; കണ്ണന്താനം എറണാകുളത്ത്; പത്തനംതിട്ടയില്‍ പ്രഖ്യാപനമായില്ല

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്ത് വിട്ടു. തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ജെപി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. തിരുവനന്തപുരത്ത് കുമ്മനവും എറണാകുളത്ത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും സ്ഥാനാര്‍ത്ഥിയാകും.

തര്‍ക്കങ്ങള്‍ നില നിന്ന പത്തനംതിട്ടയില്‍ പ്രഖ്യാപനം ഉണ്ടായില്ല. പത്തനംതിട്ടയില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പട്ടികയിലില്ല.കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ ടോം വടക്കനും പട്ടികയില്‍ ഇല്ല.
പികെ കൃഷ്ണദാസും എംടി രമേശും മത്സരരംഗത്തില്ല. മുന്‍ സംസ്ഥാന പ്രസിഡന്റ് സികെ പത്മനാഭന്‍ കണ്ണൂരിലും മത്സരിക്കും. കൊല്ലത്ത് വികെ സാബുവാണ് സ്ഥാനാര്‍ഥി.

തിരുവനന്തപുരം- കുമ്മനം രാജശേഖരന്‍
ആറ്റിങ്ങല്‍- ശോഭ സുരേന്ദ്രന്‍
കൊല്ലം -കെ. വി സാബു
ആലപ്പുഴ- കെ.എസ് രാധാകൃഷ്ണന്‍
എറണാകുളം -അല്‍ഫോണ്‍സ് കണ്ണന്താനം
ചാലക്കുടി- എ.എന്‍ രാധാകൃഷ്ണന്‍
പാലക്കാട്- സി. കൃഷ്ണകുമാര്‍
കോഴിക്കോട് -വി.കെ പ്രകാശ് ബാബു
മലപ്പുറം- ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍
പൊന്നാനി -വി.ടി. രമ
വടകര- സി.കെ സജീവന്‍
കണ്ണൂര്‍ -സി.കെ പത്മനാഭന്‍
കാസര്‍ഗോഡ് – രവീശ തന്ത്രി കുണ്ടാര്‍

Exit mobile version