കിളിമാനൂരില്‍ വീടിന്റെ ജനല്‍കമ്പി വളച്ച് അകത്ത് കടന്ന് മോഷണം; പോലീസ് അന്വേഷണം ആരംഭിച്ചു

വീട്ടമ്മയുടെ മാല പൊട്ടിച്ചെടുക്കുന്നതിനിടെ ഉണര്‍ന്ന വീട്ടമ്മ ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തുന്നതിനിടയില്‍ മോഷ്ടാവ് അടുക്കള വഴി രക്ഷപ്പെട്ടുകയായിരുന്നു. സംഭവത്തില്‍ കിളിമാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

തിരുവനന്തപുരം: കിളിമാനൂരില്‍ വീടിന്റെ ജനല്‍കമ്പി വളച്ച് മോഷണം. പാപ്പാല ഷീബാ ഭവനില്‍ രാജശേഖരന്‍ നായരുടെ വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച പുലര്‍ച്ചെ 3 മണിയോടെ മോഷ്ടാവ്
വീടിന്റെ ജനല്‍കമ്പി വളച്ച് അകത്ത് കടന്ന ഉറങ്ങി കിടന്നിരുന്ന വീട്ടമ്മയുടെ 4 പവന്റെ താലി മാലയാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്.

ഒപ്പം 3000 രൂപയും വീട്ടില്‍ നിന്ന് മോഷണം പോയിട്ടുണ്ട്. വീടിന്റെ പിന്‍വശത്തെ ജനാല കമ്പി വളച്ചാണ് മോഷ്ടാവ് അകത്തു കയറിയത്. വീട്ടമ്മയുടെ മാല പൊട്ടിച്ചെടുക്കുന്നതിനിടെ ഉണര്‍ന്ന വീട്ടമ്മ ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തുന്നതിനിടയില്‍ മോഷ്ടാവ് അടുക്കള വഴി രക്ഷപ്പെട്ടുകയായിരുന്നു. സംഭവത്തില്‍ കിളിമാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വീടിന്റെ കിടപ്പു മുറിയിലുണ്ടായിരുന്ന രണ്ട് ബാഗ് വീടിന് പുറത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അതേസമയം കഴിഞ്ഞ ദിവസം മുള്‍ക്കലത്തുകാവ് ആര്‍എസ് ഹൗസില്‍ പി രാജേന്ദ്രന്റെ വീട്ടില്‍ നിന്നും 40 പവനും 40,000 രൂപയും മോഷണം പോയിരുന്നു.

Exit mobile version