ലഗേജില്‍ പിവി അന്‍വറിന്റെ ചിത്രം; പ്രവാസ ലോകത്ത് നിന്ന് സനു നാട്ടിലേയ്ക്ക് എത്തിയത് തെരഞ്ഞെടുപ്പ് ചൂട് നെഞ്ചിലേറ്റി!

പിവി അന്‍വറിനെ വിജയിപ്പിക്കണമെന്ന പോസ്റ്ററുകള്‍ സ്വന്തം ലഗേജില്‍ പതിച്ചാണ് സനു നാട്ടിലേക്കുള്ള വിമാനം കയറിയത്

തൃശ്ശൂര്‍: രാജ്യം തെരഞ്ഞെടുപ്പ് ചൂടിലാണ്. ചുട്ടുപൊള്ളുന്ന വെയില്‍ പോലും നിഷ്‌കരുണം തള്ളിയാണ് പല നേതാക്കളും പ്രചാരണത്തിനിറങ്ങുന്നത്. ഇത്തവണ പ്രതീക്ഷിക്കുന്നതിനേക്കാള്‍ പോരാട്ടം കനക്കുമെന്നാണ് വിലയിരുത്തല്‍. ഈ വാശിയും പ്രചാരണവും നേതാക്കള്‍ക്ക് മാത്രമല്ല, അണികള്‍ക്കും ഉണ്ട്. അതിന് തെളിവാണ് കക്കാട്ടിരി സ്വദേശി സനു.

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് സനു പ്രവാസ ജീവിതത്തില്‍ നിന്ന് അവധി എടുത്ത് എത്തിയത് തന്നെ ആവേശം നിറച്ചു കൊണ്ടായിരുന്നു. ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിവി അന്‍വറിനെ വിജയിപ്പിക്കണമെന്ന പോസ്റ്ററുകള്‍ സ്വന്തം ലഗേജില്‍ പതിച്ചാണ് സനു നാട്ടിലേക്കുള്ള വിമാനം കയറിയത്.

ജീവിതം മണലാര്യത്തിലാണെങ്കിലും നിലവിലെ രാഷ്ട്രീയസാഹചര്യങ്ങളെ കുറിച്ചുള്ള ബോധ്യവും ഇലക്ഷനില്‍ ഇടതുപക്ഷം ജയിക്കേണ്ടതിന്റെ ആവശ്യകതയും ഈ ചെറുപ്പക്കാരന് നന്നായി അറിയാം എന്നതിന്റെ വ്യക്തമായ തെളിവ് കൂടയാണിത്. പൊന്നാനിയില്‍ ഇത്തവണ വാശിയേറിയ മത്സരമാണ് നടക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ഇ.ടി മുഹമ്മദ് ബഷീറാണ്. പിവി അന്‍വര്‍ നിലവില്‍ നിലമ്പൂര്‍ സിറ്റിങ് എംഎല്‍എ ആണ്.

Exit mobile version