മാറി മറിഞ്ഞ് ലീഡ്; നിലമ്പൂരില്‍ പിവി അന്‍വര്‍ മുന്നില്‍

PV Anwar | Bignewslive

മലപ്പുറം: മലപ്പുറത്ത് ലീഡ് മാറി മറിയുന്നു. നിലമ്പൂരില്‍ ഇപ്പോള്‍ പിവി അന്‍വര്‍ മുന്നിട്ട് നില്‍ക്കുകയാണ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ അന്തരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി വിവി പ്രകാശ് ആണ് മുന്നിട്ട് നിന്നിരുന്നത്. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹം മരണപ്പെട്ടത്.

അതേസമയം, തവനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലാണ് മുന്നില്‍. പൊന്നാനിയില്‍ പി നന്ദകുമാര്‍ ആണ് മുന്നില്‍. കോട്ടയ്ക്കലില്‍ എല്‍ഡിഎഫിന്റെ എന്‍എ മുഹമ്മദ് കുട്ടി, തിരൂരില്‍ യുഡിഎഫിന്റെ കുറുക്കോളി മൊയ്തീന്‍ എന്നിവരാണ് ലീഡ് ചെയ്യുന്നത്. തിരൂരങ്ങാടിയില്‍ എല്‍ഡിഎഫിന്റെ നിയാസ് പുളിക്കലകത്താണ് കെപിഎ മജീദിനെ പിന്തള്ളി മുന്നില്‍ നില്‍ക്കുന്നത്. താനൂരില്‍ യുഡിഎഫിന്റെ പി കെ ഫിറോസും മുന്നിലുണ്ട്.

മലപ്പുറത്തും കൊണ്ടോട്ടിയിലും ഏറനാടും വണ്ടൂരും മുന്നില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളാണ്. അതേസമയം മഞ്ചേരിയും പെരിന്തല്‍ മണ്ണയിലും മങ്കടയിലും വള്ളിക്കുന്നിലും ലീഡ് ചെയ്യുന്നത് എല്‍ഡിഎഫ് പോരാളികളാണ്.

Exit mobile version