പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന് ലൈസന്‍സ് നല്‍കി കൂടരഞ്ഞി പഞ്ചായത്ത്

ഫീ ഇനത്തില്‍ 7 ലക്ഷം രൂപ ഈടാക്കിയതിനെ തുടര്‍ന്നാണ് ലൈസന്‍സ് പുതുക്കി നല്‍കിയത്.

കോഴിക്കോട്: പി വി അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ പാര്‍ക്കിന് ലൈസന്‍സ് അനുവദിച്ച് കൂടരഞ്ഞി പഞ്ചായത്ത്. പാര്‍ക്കിന് അനുമതി നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കാനിരിക്കെയാണ് കൂടരഞ്ഞി പഞ്ചായത്ത് പാര്‍ക്കിന് ലൈസന്‍സ് നല്‍കിയത്.

ഫീ ഇനത്തില്‍ 7 ലക്ഷം രൂപ ഈടാക്കിയതിനെ തുടര്‍ന്നാണ് ലൈസന്‍സ് പുതുക്കി നല്‍കിയത്. പാര്‍ക്കിന്റെ പേരിലുള്ള റവന്യൂ റിക്കവറി കുടിശ്ശികയായ 2.5 ലക്ഷം രൂപ വില്ലേജ് ഓഫീസിലും അടച്ചതായാണ് വിവരം. നിലവില്‍ ഗാര്‍ഡന്‍ മാത്രം ഉപയോഗിക്കാനാണ് അനുമതി.

ALSO READ ലോക്സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാന പര്യടനത്തിന് ഒരുങ്ങി പ്രധാനമന്ത്രി, 140 പൊതുപരിപാടികളില്‍ പങ്കെടുക്കും

അതേസമയം, പാര്‍ക്കില്‍ റൈഡുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. കുട്ടികളുടെ പാര്‍ക്കിന് മാത്രമാണ് അനുമതി നല്‍കിയത്.

Exit mobile version