വടക്കഞ്ചേരിയിലെ തുണിക്കടയില്‍ വന്‍ തീപിടിത്തം

സംഭവത്തില്‍ കട പൂര്‍ണമായും കത്തി നശിച്ചു. തുണിക്കടയ്ക്ക് ചുറ്റുമുള്ള രണ്ടു മൂന്ന് കടകളിലേക്കും തീ പടര്‍ന്നിരുന്നുവെങ്കിലും വേഗം തന്നെ അണയ്ക്കാന്‍ കഴിഞ്ഞതിനാല്‍ കൂടുതല്‍ നാശനഷ്ടമുണ്ടായില്ല

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിലെ തുണിക്കടയില്‍ വന്‍ തീപിടിത്തം. കനിഹ ടെക്സ്റ്റൈല്‍സിനാണ് തീപ്പിടിച്ചത്. ഇന്ന് രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരനാണ് തീ പടര്‍ന്ന് പിടിക്കുന്നത് കണ്ടത്. തുടര്‍ന്ന് ഉടന്‍ തന്നെ അഗ്നിശമന സേനയെ വിവരം അറിയിച്ചു.

തീ അണയ്ക്കാനായി ആലത്തൂര്‍ വടക്കാന്‍ഞ്ചേരി എന്നിവിടങ്ങളിലെ നാല് യൂണിറ്റ് ഫയര്‍ എഞ്ചിനുകള്‍ സംഭവ സ്ഥലത്ത് എത്തി. തുടര്‍ന്ന് നാല് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. സംഭവത്തില്‍ കട പൂര്‍ണമായും കത്തി നശിച്ചു. തുണിക്കടയ്ക്ക് ചുറ്റുമുള്ള രണ്ടു മൂന്ന് കടകളിലേക്കും തീ പടര്‍ന്നിരുന്നുവെങ്കിലും വേഗം തന്നെ അണയ്ക്കാന്‍ കഴിഞ്ഞതിനാല്‍ കൂടുതല്‍ നാശനഷ്ടമുണ്ടായില്ല.

Exit mobile version