നവി മുംബൈയിലെ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ അഗ്നിബാധ; സ്ഥലത്തെത്തിയത് ഏഴ് അഗ്നിശമന സേന

തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോളും നടത്തിവരികയാണ്.

മുംബൈ: നവി മുംബൈയിലെ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ അഗ്നിബാധ. ശനിയാഴ്ച പുലര്‍ച്ചെയാണ് പാം ബീച്ച് റോഡിലെ സീ ഹോം എന്ന പാപ്പിട സമുച്ചയത്തില്‍ തീപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി വറിപ്പോര്‍ട്ടില്ല. തീപിടുത്തത്തെ തുടര്‍ന്ന് ഏഴ് അഗ്നിശമന സേനകളാണ് സംഭവ സ്ഥലത്തെത്തിയത്.

തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോളും നടത്തിവരികയാണ്. 21 നിലയുള്ള കെട്ടിടത്തിലെ ഏറ്റവും മുകളിലുള്ള രണ്ട് നിലകളില്‍ പൂര്‍ണമായും തീ പടര്‍ന്നതായി അഗ്‌നിശമന സേന അറിയിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version