പാര്‍ലമെന്റ് കെട്ടിട സമുച്ചയത്തിനുള്ളില്‍ തീപിടുത്തം

ന്യൂഡല്‍ഹി: പാര്‍ലമെന്റ് കെട്ടിട സമുച്ചയത്തിനുള്ളില്‍ തീപിടുത്തം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ആര്‍ക്കും പരിക്കില്ല

ഇന്ന് രാവിലെയോടെയാണ് തീപിടുത്തമുണ്ടായത്. പാര്‍ലമെന്റിലെ ആറാം നിലയിലാണ് തീപിടുത്തമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. സ്ഥലത്തേയ്ക്ക് അഞ്ച് ഫയര്‍ എഞ്ചിനുകള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്.

Exit mobile version