തീപിടുത്തം; 217 യാത്രക്കാരുമായി പറന്ന വിമാനം 30 മിനിറ്റിന് ശേഷം അടിയന്തരമായി നിലത്തിറക്കി

ഫസ്റ്റ് ക്ലാസ് ക്യാബിനില്‍ ചെറിയ തീപിടുത്തമുണ്ടായതാണ് വിമാനം അടിയന്തരമായി നിലത്തിറക്കാന്‍ കാരണമെന്നാണ് സൂചന

ന്യൂയോര്‍ക്ക്: പറന്നുയര്‍ന്ന വിമാനം അരമണിക്കൂര്‍ കൊണ്ട് അടിയന്തരമായി നിലത്തിറക്കി. വ്യാഴാഴ്ച രാത്രി ന്യൂയോര്‍ക്കില്‍ നിന്ന് ലണ്ടനിലേക്കു പോയ വിര്‍ജിന്‍ അറ്റ്ലാന്റിക് വിമാനമാണ് ബോസ്റ്റണിലേക്ക് അടിയന്തരമായി നിലത്തിറക്കിയത്. ഫസ്റ്റ് ക്ലാസ് ക്യാബിനില്‍ ചെറിയ തീപിടുത്തമുണ്ടായതാണ് വിമാനം അടിയന്തരമായി നിലത്തിറക്കാന്‍ കാരണമെന്നാണ് സൂചന.

സംഭവ സമയത്ത് വിമാനത്തിലുണ്ടായിരുന്ന 217 യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി. പാസഞ്ചര്‍ സീറ്റില്‍ നിന്നുള്ള വൈദ്യുത തകരാറില്‍ നിന്നാണ് തീ ഉണ്ടായതെന്നാണ് സൂചന. ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് 217 യാത്രക്കാരുമായി പറന്നത്.

എന്നാല്‍ മുപ്പത് മിനിറ്റിന് ശേഷം ഫസ്റ്റ് ക്ലാസ് ക്യാബിനില്‍ നിന്ന് പുകയും തീയും ഉയരുന്നത് കണ്ട് അടിയന്തരമായി നിലത്തിറക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് അധിക വിവരങ്ങളൊന്നും എയര്‍ലൈന്‍ നല്‍കിയിട്ടില്ല.

Exit mobile version