‘ജയരാജന്‍ മാത്രമല്ല, നിങ്ങളും പത്രപരസ്യം ചെയ്യേണ്ടി വരും’; വിമര്‍ശനവുമായി വന്ന വിടി ബല്‍റാമിനെ സ്വന്തം പേരിലുള്ള കേസുകളും സഹപ്രവര്‍ത്തകരുടെ കേസുകളും ഓര്‍മ്മിപ്പിച്ച് സോഷ്യല്‍ മീഡിയ

തൃശ്ശൂര്‍: ക്രിമിനല്‍ കേസുകള്‍ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാനാര്‍ത്ഥികള്‍ പത്രപരസ്യം നല്‍കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍, ഇടതുപക്ഷത്തിനെതിരെ പരിഹാസവുമായി രംഗത്തെത്തിയ വിടി ബല്‍റാം എംഎല്‍എയെ തേച്ചൊട്ടിച്ച് സോഷ്യല്‍മീഡിയ. സഖാവ് ജയരാജന്‍ മാത്രമല്ല, നിങ്ങളും പത്രപരസ്യം ചെയ്യേണ്ടി വരും, നിങ്ങളുടെയും പേരില്‍ ക്രിമിനല്‍ കേസുകള്‍ ഇല്ലേയെന്ന് സോഷ്യല്‍മീഡിയ ചോദിക്കുന്നു.

കഴിഞ്ഞദിവസം, വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെതിരെയാണ് ബല്‍റാം ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത് ‘ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ത്ഥികള്‍ പത്രപരസ്യം നല്‍കണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍, വടകരയിലെ ചെന്താരകത്തിന് വേണ്ടി പത്രങ്ങള്‍ സ്‌പെഷല്‍ സപ്ലിമെന്റ് ഇറക്കേണ്ടി വരുമല്ലോ’ എന്നായിരുന്നു ബല്‍റാമിന്റെ പരിഹാസം.

ഇതിനു മറുപടിയായി കോണ്‍ഗ്രസിലെയും മുസ്ലിം ലീഗിലെയും ഉള്‍പ്പടെ യുഡിഎഫിലെ സമുന്നത നേതാക്കള്‍ക്കെതിരെയും വിടി ബല്‍റാമിനെതിരെയും ഉയര്‍ന്ന ക്രിമിനല്‍ കേസുകള്‍ എണ്ണി എണ്ണി തുറന്നുകാണിക്കുകയാണ് സോഷ്യല്‍മീഡിയ.

അങ്ങനെയെങ്കില്‍, കണ്ണൂരിലെ സുധാകരന് സ്‌പെഷ്യല്‍ സപ്പ്‌ളിമെന്റ് പോരാതെ വരും അല്ലേയെന്നു ചോദിക്കുന്ന ഇവര്‍, സോളാര്‍ കേസിലെ പ്രതിയായ യുവതി നല്‍കിയ പീഡനക്കേസുകളില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ടത് മറന്നുപോയോയെന്നും ഓര്‍മ്മിപ്പിക്കുന്നു. ഈ കേസുകളിലൊന്നും ഇവര്‍ കുറ്റവിമുക്തരായിട്ടില്ലെന്നും ക്രിമിനല്‍കേസിലെ പ്രതികളല്ലേ ഈ നേതാക്കളെന്നും ഇവര്‍ക്കും വേണ്ടേ പത്രപരസ്യമെന്നും ചോദ്യമുയര്‍ത്തുന്നു.

നിരവധി ക്രിമിനല്‍ കേസുകളാണ് എംഎല്‍എയായ വിടി ബല്‍റാമിന്റെ പേരിലുമുള്ളത്. കൊലപാതക കേസില്‍ പ്രതിയായിട്ടില്ലെങ്കിലും, ചാവക്കാട് എ,ഐ ഗ്രൂപ്പ് തര്‍ക്കത്തിന്റെ പേരില്‍ ഹനീഫയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഗോപപ്രതാപന്‍ ബല്‍റാമിന്റെ ഉറ്റ സുഹൃത്താണ്. ഈ വഴിക്ക് അന്വേഷണം നടത്തിയാല്‍ താങ്കളും പെട്ടുപോവുമായിരുന്നെന്നും, കേസില്‍ പ്രതി ചേര്‍ക്കപ്പെടാത്തത് ഭാഗ്യം കൊണ്ടാണെന്ന് കരുതിയാല്‍ മതിയെന്നും സോഷ്യല്‍ മീഡിയ ബല്‍റാമിനോട് തിരിച്ചടിക്കുന്നു. പ്രതികാര രാഷ്ട്രീയത്തിന് ഉമ്മന്‍ചാണ്ടിയെ പോലെ പിണറായി സര്‍ക്കാര്‍ മുതിരാത്തതുകൊണ്ടു മാത്രം താങ്കള്‍ രക്ഷപ്പെട്ടെന്ന് കരുതിയാല്‍ മതിയെന്ന് ബല്‍റാമിനോട് സോഷ്യല്‍മീഡിയ പറയുന്നു.

ബല്‍റാമിനെതിരായ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ബല്‍റാം ജി …

സഖാവ് ജയരാജന്‍ മാത്രമല്ല , നിങ്ങളും പത്രപരസ്യം ചെയ്യേണ്ടി വരും .

നിങ്ങളുടെ പേരിലെ ക്രിമിനല്‍ കേസുകളൊക്കെ മറന്ന് പോയൊ ?

ഇതില്‍ കൊലപാതകക്കേസ് ഇല്ല എന്നാണ് ന്യായീകരണമെങ്കില്‍ , ചാവക്കാട് ഹനീഫയെ കൊന്നതിനു കോണ്‍ഗ്രസ് പുറത്താക്കിയ നിങ്ങളുടെ ഉറ്റ സുഹൃത്ത് ഗോപപ്രതാപന്‍ വഴി ആ കേസില്‍ നിങ്ങളിലേക്ക് എത്താന്‍ ഒരു ബുദ്ധിമുട്ടും പിണറായിയുടെ പോലീസിന് ഇല്ലാന്ന് നിങ്ങള്‍ക്കും അറിയാമല്ലൊ

പക്ഷെ ഉമ്മന്‍ ചാണ്ടി അല്ല പിണറായി വിജയന്‍ , അതുകൊണ്ട് മാത്രം രക്ഷപെട്ടതാ നിങ്ങള്‍ ??

വിടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ത്ഥികള്‍ പത്രപരസ്യം നല്‍കണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍.

വടകരയിലെ ചെന്താരകത്തിന് വേണ്ടി പത്രങ്ങള്‍ സ്‌പെഷല്‍ സപ്ലിമെന്റ് ഇറക്കേണ്ടി വരുമല്ലോ!

Exit mobile version