താന്‍ മത്സരിക്കാനില്ലയെന്ന വാര്‍ത്തകള്‍ തെറ്റ്, ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മത്സരിക്കും ; കെ സുധാകരന്‍

കേരളത്തില്‍ ആരും ഹൈക്കമാന്‍ഡ് നിര്‍ദേശം അനുസരിക്കാതിരിക്കില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് വരുന്ന വാര്‍ത്തകളോട് പ്രതികരിച്ച് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന വാര്‍ത്ത തെറ്റാണെന്നും ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ആരും ഹൈക്കമാന്‍ഡ് നിര്‍ദേശം അനുസരിക്കാതിരിക്കില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

അതോടൊപ്പം സീനിയര്‍ നേതാക്കള്‍ മത്സരിക്കുന്നില്ലെന്ന വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘അവസാനത്തെ ആയുധം എന്ന രീതിയില്‍ മാത്രമേ ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കൂ. ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ അദ്ദേഹവും മത്സരിക്കുമെന്ന് തന്നെയാണ് വിശ്വാസം. കണ്ണൂരില്‍ സുധാകരനല്ലാത്ത മറ്റു സ്ഥാനാര്‍ത്ഥികള്‍ക്കും വിജയ സാധ്യതയുണ്ടെന്നും’ കെ സുധാകരന്‍ പറഞ്ഞു.

Exit mobile version