ദേശീയ മീറ്റിനായി റാഞ്ചിയിലേക്ക് കേരളതാരങ്ങള്‍ക്ക് ദുരിതയാത്ര; 138 അംഗങ്ങള്‍ക്ക് ആകെ കിട്ടിയത് 23 സീറ്റുകള്‍!

പാലക്കാട്: കേരളത്തിന്റെ ഭാവി പ്രതീക്ഷകളായ കുഞ്ഞുതാരങ്ങള്‍ ദേശീയ ജൂനിയര്‍ മീറ്റിനായി റാഞ്ചിയിലേക്ക് തിരിച്ചത് കാലുകുത്താന്‍ പോലും ഇടമില്ലാത്ത ട്രെയിന്‍ ബോഗിയില്‍. ധന്‍ബാദ് എക്സ്പ്രസില്‍ 138 അംഗങ്ങള്‍ക്ക് ആകെ കിട്ടിയത് 23 സീറ്റുകളായിരുന്നു. തറയിലിരുന്നും നിന്നുമാണ് താരങ്ങള്‍ യാത്ര ചെയ്യുന്നത്. സ്‌കൂള് മീറ്റ് കഴിഞ്ഞ് മതിയായ വിശ്രമം ലഭിക്കാതെയാണ് വിദ്യാര്‍ത്ഥികള്‍ റാഞ്ചിയിലേക്ക് യാത്ര തിരിക്കുന്നത്.

കിട്ടിയ സ്ഥലത്ത് യാത്ര ചെയ്യാനായിരുന്നു സംഭവത്തെ ചോദ്യം ചെയ്തപ്പോള്‍, അധികൃതരുടെ മറുപടിയെന്ന് കുട്ടികള്‍ പറയുന്നു. നവംബര്‍ ഒന്നിനാണ് താരങ്ങള്‍ ഇനി റാഞ്ചിയിലെത്തുക. സ്‌കൂള്‍ മീറ്റ് കഴിഞ്ഞ് മതിയായ വിശ്രമം ഇല്ലാതെ യാത്രതിരിക്കുന്നത് പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കുട്ടികള്‍ പറയുന്നു. ഇതിന് പുറമെയാണ് സീറ്റ് ലഭിക്കാതെ കുട്ടികള്‍ക്കുള്ള ദുരിതയാത്ര.

നേരത്തെ തന്നെ ടിക്കറ്റുമായി ബന്ധപ്പെട്ട് ആശങ്ക നിലനില്‍ക്കുന്നുണ്ടായിരുന്നു. പകുതിയിലേറെപ്പേരും നേരത്തെ വെയ്റ്റിങ് പട്ടികയിലായിരുന്നു.

Exit mobile version