ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഏപ്രില്‍ 23ന് കേരളത്തില്‍ വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മെയ് 23ന്

ന്യൂഡല്‍ഹി: കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ 23ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരുമാസത്തിന് ശേഷം മെയ് 23 നാകും കേരളത്തില്‍ വോട്ടെണ്ണല്‍ നടക്കുകയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നത് ഒറ്റഘട്ടമായിട്ടാകുമെന്നും കമ്മീഷന്‍ അറിയിച്ചു.

കേരളത്തില്‍ മാര്‍ച്ച് 28നാകും തിരഞ്ഞെടുപ്പ് വിജ്ഞാനപനം ഇറങ്ങുക. ഏപ്രില്‍ നാലിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. അഞ്ചിന് സൂക്ഷ്മപരിശോധന. എട്ടാം തീയതി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

Exit mobile version