വിശ്വാസികളെ ഒപ്പം നിര്‍ത്താനായില്ലെങ്കില്‍ പാര്‍ട്ടി നശിക്കും; ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധിയെ തള്ളി കെ സുധാകരന്‍

ശബരിലയില്‍ ബിജെപി നേട്ടമുണ്ടാക്കുന്നത് അനുവദിക്കരുത്. ഭക്തജനങ്ങളെ കൂടെ നിര്‍ത്തണം. വിശ്വാസികളെ ഒപ്പം നിര്‍ത്താനായില്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ അടിവേരറക്കുന്നത് കാണേണ്ടി വരുമെന്നും സുധാകരന് പറഞ്ഞു.

കാസര്‍കോഡ്: ശബരിമല സ്ത്രീപ്രവേശ വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമല്ലെങ്കില്‍ കേരളത്തില്‍ പാര്‍ട്ടി നശിക്കുമെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍.

ശബരിലയില്‍ ബിജെപി നേട്ടമുണ്ടാക്കുന്നത് അനുവദിക്കരുത്. ഭക്തജനങ്ങളെ കൂടെ നിര്‍ത്തണം. വിശ്വാസികളെ ഒപ്പം നിര്‍ത്താനായില്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ അടിവേരറക്കുന്നത് കാണേണ്ടി വരുമെന്നും സുധാകരന് പറഞ്ഞു.

ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിന് മറുപടിയായിട്ടയിരുന്നു സുധാകരന്റെ പ്രതികരണം.

Exit mobile version