റാന്നിയില്‍ കോഴി ഫാമിനുള്ളില്‍ യുവാക്കളെ മരിച്ചനിലയില്‍ കണ്ടെത്തി; സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി

മരണകാരണം വ്യക്തമല്ല. നിജിലിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

റാന്നി: റാന്നിയില്‍ കോഴി ഫാമിനുള്ളില്‍ രണ്ട് യുവാക്കളെ മരിച്ചനിലയില്‍ കണ്ടെത്തി. ജണ്ടായിക്കലിലെ കോഴിഫാമിലാണ് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ്ത്. മുഴിക്കല്‍ പുതുപറമ്പില്‍ ബൈജു, കാവും തലക്കല്‍ നിജില്‍ എന്നിവരാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. നിജിലിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് തയ്യറാക്കി ഉടന്‍ പോസ്റ്റുമാര്‍ട്ടത്തിന് അയക്കും. പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

Exit mobile version