ഒരുമിച്ച് ജീവനൊടുക്കാൻ തീരുമാനിച്ചു; ഭാര്യയ്ക്ക് ഫാനിൽ കയർ കെട്ടിക്കൊടുത്ത് ഭർത്താവ് പിന്മാറി; യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ

റാന്നി: വീട്ടിൽ കിടപ്പുമുറിയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂച്ചിറ മുക്കൂട്ടുതറ കാവുങ്കൽ വീട്ടിൽ സുനിൽകുമാറിനെയാണ്(40) വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്.

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പോലീസ് ഇയാളെ പിടികൂടിയത്. ഭാര്യയായ സൗമ്യ(35) മരിച്ച സംഭവത്തിലാണ് ഭർത്താവ് സുനിൽ കുമാറിന്റെ അറസ്റ്റ്. സാമ്പത്തിക-കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇരുവരും ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.

എന്നാൽ ഫാനിൽ കയർ കെട്ടിക്കൊടുത്ത് തൂങ്ങിമരിക്കാൻ സൗമ്യയെ പ്രേരിപ്പിച്ചശേഷം ഭർത്താവ് സുനിൽ പിൻവാങ്ങുകയായിരുന്നു എന്ന് അന്വേഷണത്തിൽ വ്യക്തമായതിന് പിന്നാലെയായിരുന്നു പോലീസ് നടപടി.

ഭർത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ സൗമ്യ കെട്ടിത്തൂങ്ങി മരിച്ചതായി യുവതിയുടെ അച്ഛൻ എരുമേലി തെക്ക് എലിവാലിക്കര തൈപുരയിടത്തിൽ ശശി(61)യാണ് വെച്ചൂച്ചിറ പോലീസിൽ മൊഴി നൽകിയത്. സൗമ്യ മരിച്ചവിവരം സുനിൽകുമാറാണ് ശശിയെ അറിയിച്ചതെന്ന് പോലീസ് പറഞ്ഞു.

ALSO READ- മകളെ കണ്ടിട്ട് 12 വര്‍ഷം: വധശിക്ഷ കാത്ത് കഴിയുന്ന നിമിഷപ്രിയയെ കാണാന്‍ അമ്മ യെമനിലേക്ക്

തുടർന്ന് ശശിയുടെ മൊഴിയിൽ വെച്ചൂച്ചിറ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരമുള്ള അന്വേഷണത്തിലാണ് സുനിൽകുമാറിനെ അറസ്റ്റ് ചെയ്തത്.

Exit mobile version