‘നന്ദി ഒസി ചേട്ടന്‍’; പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന ഉമ്മന്‍ചാണ്ടിക്ക് തരൂരിന്റെ മറുപടി

ആശംസകള്‍ നേര്‍ന്ന ഉമ്മന്‍ചാണ്ടിയെ 'ഒസി ചേട്ടന്‍' എന്നാണ് തരൂര്‍ അഭിസംബോധന ചെയ്തിരിക്കുന്നത്

തൃശ്ശൂര്‍: തന്റെ പിറന്നാല്‍ ദിനത്തില്‍ ആശംസകള്‍ അറിയിച്ച ഉമ്മന്‍ചാണ്ടിക്ക് ട്വിറ്ററില്‍ തരൂര്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധേയമായിരിക്കുന്നത്. ആശംസകള്‍ നേര്‍ന്ന ഉമ്മന്‍ചാണ്ടിയെ ‘ഒസി ചേട്ടന്‍’ എന്നാണ് തരൂര്‍ അഭിസംബോധന ചെയ്തിരിക്കുന്നത്. ‘നന്ദി ഒസി ചേട്ടന്‍. അങ്ങ് ആണ് എന്റെ പ്രചോദനം. അങ്ങയുടെ മാതൃകയാണ് എപ്പോഴും എന്നെ മുന്നോട്ടുനയിക്കുന്നത്. പ്രായോഗിക ജനാധിപത്യത്തിന്റെ ദൃഷ്ടാന്തമാണ് അങ്ങയുടെ പ്രവര്‍ത്തനങ്ങള്‍’ എന്നാണ് ട്വിറ്ററില്‍ മറുപടിയായി തരൂര്‍ കുറിച്ചത്.

തന്റെ ജന്മദിനം അമ്മയോടൊപ്പമാണ് ശശി തരൂര്‍ എംപി ആഘോഷിച്ചത്. ‘അമ്മമാരാണ് എല്ലാ കഠിനാധ്വാനവും ചെയ്യുന്നത്. എന്നാല്‍ അതിന്റെ അനുമോദനം ലഭിക്കുന്നത് മക്കള്‍ക്കുമാണ്. ഇത് അനീതിയാണ്’ എന്നാണ് തരൂര്‍ എംപി ട്വിറ്ററില്‍ കുറിച്ചത്.

Exit mobile version