എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി; സിപിഎമ്മിന് 16 സീറ്റ്; സിപിഐയ്ക്ക് നാല് സീറ്റ്; ഘടകക്ഷികള്‍ക്ക് സീറ്റില്ല

a vijaya raghavan

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ എല്‍ഡിഎഫില്‍ പൂര്‍ണ്ണം. 20 സീറ്റിലേയും സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായി. നാളെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. എട്ടാം തീയതിയോടെ അന്തിമ പട്ടിക തയ്യാറാകുമെന്നും ഒമ്പതാം തീയതി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ അറിയിച്ചിരുന്നു. സിപിഐ നാല് സ്ഥാനാര്‍ത്ഥികളേയും നേരത്തെ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു.

ഇതിനിടെ, എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയാകുമ്പോള്‍ സിപിഐയ്ക്ക് നാലു സീറ്റും സിപിഎമ്മിന് 16 സീറ്റുമെന്നാണ് ധാരണ. മറ്റു ഘടക കക്ഷികള്‍ക്ക് സീറ്റ് നല്‍കേണ്ടെന്നാണ് അന്തിമ തീരുമാനം. ഈ തീരുമാനം ഘടകക്ഷികള്‍ ഒറ്റക്കെട്ടായാണ് കൈക്കൊണ്ടതെന്നു എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ മാധ്യമങ്ങളെ അറിയിച്ചു. മാര്‍ച്ച് 10 മുതല്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ ആരംഭിക്കും.

അതേസമയം, യോഗത്തില്‍ പറയാനുള്ളതെല്ലാം പറഞ്ഞെന്നായിരുന്നു എല്‍ഡിഎഫ് യോഗത്തിനു ശേഷം എല്‍ജെഡിയും ജെഡിഎസും പ്രതികരിച്ചത്. മുന്നണി ബന്ധത്തെ കരുതി തീരുമാനം അംഗീകരിക്കുന്നെന്നായിരുന്നു ശ്രേയാംസ്‌കുമാറും കെ കൃഷ്ണന്‍ കുട്ടിയും പ്രതികരിച്ചത്.

Exit mobile version