അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഇവിടെ വേണ്ട; കോഴിക്കോട് കോര്‍പ്പറേഷന്‍ നടപടികള്‍ ആരംഭിച്ചു

2-3-19 ലെ 5 04/2019 നമ്പര്‍ സര്‍ക്കാര്‍ ഉത്തരവില്‍ ഇത്തരത്തില്‍ സ്ഥാപിച്ചുട്ടുള്ള ബോര്‍ഡുകള്‍ 10 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിരുന്നു

കോഴിക്കോട്: അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യുന്ന നടപടി കോഴിക്കോട് കോര്‍പ്പറേഷന്‍ ആരംഭിച്ചു തുടങ്ങി. ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. 220 പരസ്യ ബോര്‍ഡുകള്‍ ഇതിനോടകം തന്നെ നീക്കം ചെയ്തു.

ജനങ്ങള്‍ക്ക് വഴിതടസം ഉണ്ടാക്കുന്നതും കാഴ്ചമറക്കുന്ന രീതിയിലുള്ളതുമായ അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകളാണ് നീക്കം ചെയ്യുന്നത്. കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്യത്തില്‍ നീക്കം ചെയ്തത്. കേരളാ ഹൈക്കോടതിയുടെ 26/2/2019 ലെ റിട്ട് പെറ്റീഷന്‍ നമ്പര്‍ .22750/2018.25784/2018 .42524/2018 .എന്നീ കേസുകളിലെ വിധിയുടെ അടിസ്ഥാനത്തിലാണ് ബോര്‍ഡുകളും,ബാനറുകളും .ഹോര്‍ഡീസുകളും നീക്കം ചെയ്തത്.

2-3-19 ലെ 5 04/2019 നമ്പര്‍ സര്‍ക്കാര്‍ ഉത്തരവില്‍ ഇത്തരത്തില്‍ സ്ഥാപിച്ചുട്ടുള്ള ബോര്‍ഡുകള്‍ 10 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിരുന്നു.

Exit mobile version