കാസര്‍കോട് ഇടട്ടകൊലപാതകം; മുഖ്യപ്രതി പീതാംബരന്‍ റിമാന്‍ഡില്‍

പ്രതികള്‍ എത്തിയ വാഹനത്തിന്റെ ഉടമ സജിയും റിമാന്‍ഡില്‍. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പീതാംബരനെ റിമാന്‍ഡ് ചെയ്തത്. കാസര്‍കോട് സിജിഎം കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്.

കാസര്‍കോട്: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയായ പീതാംബരന്‍ റിമാന്‍ഡില്‍. പ്രതികള്‍ എത്തിയ വാഹനത്തിന്റെ ഉടമ സജിയും റിമാന്‍ഡില്‍. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പീതാംബരനെ റിമാന്‍ഡ് ചെയ്തത്. കാസര്‍കോട് സിജിഎം കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്.

അതേസമയം, കൊലപാതകത്തില്‍ പെരിയയ്ക്ക് പുറത്തുള്ള സിപിഎം നേതാക്കള്‍ക്കും പങ്കുണ്ടെന്ന് പീതാംബരന്‍ ആദ്യത്തെ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അറസ്റ്റിലായ പീതാംബരന്‍ ആദ്യം കേസ് അന്വേഷിച്ച സംഘത്തിന് നല്‍കിയ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങളാണ് പുറത്ത് വന്നത്. പെരിയയ്ക്ക് പുറത്തുള്ള സിപിഎം നേതാക്കള്‍ക്കും സംഭവത്തില്‍ പങ്കുണ്ട്. കൊലപാതകം നടത്തിയതിന് ശേഷം സംഘം സിപിഎം ഉദുമ എരിയ നേതാവിനെ ബന്ധപ്പെട്ടു. മുന്‍ ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികൂടിയായ നേതാവിനെയാണ് ബന്ധപ്പെട്ടത്. ഇയാളുടെ ഉപദേശ പ്രകാരമാണ് വസ്ത്രങ്ങള്‍ കത്തിച്ചതെന്നും പീതാംബരന്‍ മൊഴി നല്‍കിയതായാണ് സൂചന.

വെളുത്തോളിയിലെ പ്രാദേശിക നേതാവിന്റെ വീട്ടില്‍ എത്തിയാണ് കൊലപാതക സംഘം കുളിച്ചതെന്നും മൊഴിയിലുണ്ട്.

Exit mobile version