കപ്പ എനിക്ക് തരില്ലേ എന്ന് ചോദിച്ചാണ് ആക്രമിച്ചത്, രാഷ്ട്രീയ വൈരാഗ്യമില്ല; കൊല്ലപ്പെട്ട ബഷീറിന്റെ ബന്ധുക്കള്‍

സിപിഎം പ്രവര്‍ത്തകനായ ബഷീര്‍ കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്

ചിതറ: ചിതറ കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്ന് കൊല്ലപ്പെട്ട ബഷീറിന്റെ ബന്ധുക്കള്‍. കപ്പ വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നും കപ്പ എനിക്ക് തരില്ലേ എന്ന് ചോദിച്ചാണ് ആക്രമിച്ചതെന്നും സഹോദരി അഫ്താ ബീവി ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

കൊല്ലപ്പെട്ട ബഷീറിനും പ്രതിയായ ഷാജഹാനും തമ്മില്‍ രാഷ്ട്രീയ വൈരാഗ്യമില്ലെന്ന് ബന്ധു പറഞ്ഞു. സിപിഎം പ്രവര്‍ത്തകനായ ബഷീര്‍ കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. കൃത്യം നടന്ന് കുറച്ച് സമയത്തിനകം തന്നെ ചിതറ വളവുപച്ച സ്വദേശിയായ ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയോടെ ഷാജഹാന്‍ ബഷീറിന്റെ വീട്ടിലെത്തി അക്രമം നടത്തി. സംഭവ സ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചിരുന്നു.

Exit mobile version