‘നോ വോട്ട് ഫോര്‍ യുഡിഎഫ്’.! ഇനി വോട്ട് തേടി വീട്ടില്‍ വന്നാല്‍ മുഖത്ത് മുളക്‌പൊടി വിതറും; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മമ്മൂട്ടി ഫാന്‍സ്; പ്രകോപനത്തിന് കാരണം കെപി നൗഷാദിന്റെ പോസ്റ്റ്

കോഴിക്കോട്: കോണ്‍ഗ്രസിനെതിരെ തുറന്നടിച്ച് മമ്മൂട്ടി ആരാധകര്‍. സോഷ്യല്‍മീഡിയയില്‍ ‘നോ വോട്ട് ഫോര്‍ യുഡിഎഫ്’ ക്യാംപെയ്ന്‍ പ്രചരിപ്പിക്കുകയാണ്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ആരാധകര്‍ പൊങ്കാല ഇടുന്നത്.

മമ്മൂട്ടിക്കെതിരേ ഫേസ്ബുക്കില്‍ പോസ്റ്റിട്ട മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി കെപി നൗഷാദ് അലിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ‘നോ വോട്ട് ഫോര്‍ യുഡിഎഫ്’ ക്യാംപയ്‌നുമായി മമ്മൂട്ടി ആരാധകര്‍ തുടങ്ങിയത്..

‘നോ വോട്ട് ഫോര്‍ യുഡിഎഫ്’, മമ്മൂട്ടിയെ വ്യക്തിഹത്യ ചെയ്ത മലപ്പുറം ജനറല്‍ സെക്രട്ടറിക്കെതിരെ നടപടിയെടുക്കുക, യുഡിഎഫിന് ഇത്തവണ എന്റേയും കുടുംബത്തിന്റേയും വോട്ടില്ല, വോട്ടു ചോദിച്ചു വീട്ടില്‍ വന്നാല്‍ കണ്ണില്‍ മുളകുപൊടി എറിയും, നൗഷാദിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാതെ യുഡിഎഫിന് വോട്ട് ചെയ്യില്ല, ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ മമ്മൂട്ടിയെ അവഹേളിച്ചതിനെതിരെ നടപടിയെടുക്കുക തുടങ്ങിയവയാണ് ആരാധകരുടെ കമന്റുകള്‍.

നൗഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്..

‘അഭിമന്യുവിന്റെ കുടുംബ നിധിയിലേക്ക് രഹസ്യമായി 5 ലക്ഷം സംഭാവന നല്‍കി പി രാജീവിനോട് പരസ്യമാക്കാന്‍ പറഞ്ഞവന്‍ മമ്മൂട്ടി. ഗുജറാത്തില്‍ ഡിഫിയില്ലാത്തത് കൊണ്ട് കലാപമുണ്ടായെന്ന് ഉരിയാടിയവന്‍ മമ്മൂട്ടി. വസന്തകുമാറിന്റെ വീട്ടില്‍ അറിയിക്കാതെ എത്തിയെന്ന് അറിയിക്കാന്‍ മാധ്യമങ്ങളെ ചട്ടം കെട്ടിയവന്‍ മമ്മൂട്ടി.

ഷുഹൈബും പെരിയയും ടിപിയുമൊന്നും അറിയില്ലേലും ലാലിനെപ്പോലെ സംഘിപട്ടവും, വിദ്വേഷ നിര്‍മ്മിതിയുമൊന്നും ഏശാത്ത സുരക്ഷിത സ്ഥാനീയന്‍ സഖാവ് മമ്മൂട്ടി. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുമായി നടക്കുന്ന താങ്കള്‍ രമേശ് ജിയുടെ കല്യാണത്തിന് തിരക്കിനിന്നാല്‍ ബാലന്‍സ്ഡ് ആവുമെന്ന് കരുതിയാല്‍ നീ പോ മോനേ ദിനേശാ… നീ വെറും കുട്ടിയാണ് എന്നേ പറയാനുള്ളൂ’.

Exit mobile version