സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം; ചിതറ പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍

ചിതറ വളവു പച്ച സ്വദേശി ബഷീര്‍ ആണ് ഇന്നലെ കൊല്ലപ്പെട്ടത്

കൊല്ലം: സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ച് കൊല്ലം ചിതറ പഞ്ചായത്തില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍. ചിതറ വളവു പച്ച സ്വദേശി ബഷീര്‍ ആണ് ഇന്നലെ കൊല്ലപ്പെട്ടത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സിപിഎംന്റെ ആരോപണം.

സിപിഎം പ്രവര്‍കത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും വളവുപച്ച സ്വദേശിയുമായ ഷാജഹാനെ കടയ്ക്കല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ ഉച്ചയ്ക്ക് 2.30 നായിരുന്നു സംഭവം. ഒന്‍പത് തവണയാണ് ബഷീറിന് കുത്തേറ്റത്. ബഷീറിന്റെ മൃതദേഹം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version