പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ ‘ഇറങ്ങി പൊക്കോ ഇല്ലെങ്കില്‍ പിടിച്ച് അകത്തിടും’ എന്ന് ഭീഷണി.! ജയില്‍ വാര്‍ഡന്റെ മര്‍ദ്ദനമേറ്റ് മരിച്ച രഞ്ജിത്തിന്റെ അച്ഛന്‍

കൊല്ലം: പ്ലസ്ടു വിദ്യാര്‍ത്ഥിയെ ആളുമാറി മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനം.. ജയില്‍ വാര്‍ഡന്റെ നേതൃത്വത്തില്‍ ഒരു സംഘം വീടു കയറി മര്‍ദ്ദിച്ചെന്ന് പോലീസിനെ അറിയിച്ചിട്ടും അന്വേഷിക്കാന്‍ തയ്യാറായില്ലെന്ന് മരിച്ച രഞ്ജിത്തിന്റെ അച്ഛന്‍ രാധാകൃഷ്ണ പിള്ള ആരോപിച്ചു.

അരിയനെല്ലൂരിനടത്തുള്ള ഒരു പെണ്‍കുട്ടിയെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് ആറ് പേരടങ്ങിയ സംഘം ജയില്‍ വാര്‍ഡന്‍ വിനീതിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തി വിദ്യാര്‍ത്ഥിയെ വിളിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. ഇവര്‍ വരുമ്പോള്‍ വീട്ടില്‍ പഠിച്ച് കൊണ്ടിരിക്കുകയായിരുന്നു രഞ്ജിത്ത്. ഫെബ്രുവരി പതിനാലിനാണ് സംഭവം. അടിയേറ്റ് വീണ രഞ്ജിത്ത് പെണ്‍കുട്ടിയെ അറിയില്ലെന്ന് കാല് പിടിച്ച് കരഞ്ഞ് പറഞ്ഞിട്ടും സംഘം ചെവിക്കൊണ്ടില്ല. തലയ്ക്ക് അടിയേറ്റ് വീണ രഞ്ജിത്ത് ബോധം കെട്ടുവീണു.

അതേസമയം സംഭവം നടന്ന ഉടനെ ചവറ തെക്കുംഭാഗം പോലീസ് സ്റ്റേഷനിനെത്തി കേസ് രജിസ്റ്റര്‍ ചെയ്തു. മൊഴിയെടുക്കാന്‍ പോലും പോലീസ് തയ്യാറായില്ലെന്നാണ് രഞ്ജിത്തിന്റെ അച്ഛന്‍ രാധാകൃഷ്ണ പിള്ള പറയുന്നത്. മാത്രമല്ല തിരിച്ച് കേസെടുക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയെന്നും രാധാകൃഷ്ണ പിള്ള ആരോപിക്കുന്നു.

Exit mobile version