ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ യുവതിയോട് ഗാര്‍ഡ് അപമര്യാദയായി പെരുമാറി.! ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചു

തിരുവനന്തപുരം: പ്രസിദ്ധ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ യുവതിയോട് ഗാര്‍ഡ് അപമര്യാദയായി പെരുമാറിയെന്ന് പരാതി. ക്ഷേത്രത്തിന്റെ ശ്രീകോവിലിനടുത്ത് വെച്ചാണ് ഗാര്‍ഡ് നായിക് ഊരാളി സുനി എന്ന് വിളിക്കുന്ന സുനില്‍കുമാര്‍ യുവതിയെ അപമാനിച്ചത്. സംഭവത്തെ തുടര്‍ന്ന് സുനിലിനെതിരെ നടപടി സ്വീകരിച്ചു.

ക്ഷേത്ര ജോലികളില്‍ നിന്ന് സുനിലിനെ മാറ്റി. തുടര്‍ന്ന് അധികൃതര്‍ അന്വേഷണവും ആരംഭിച്ചു. തിങ്കളാഴ്ചയാണ് തലസ്ഥാനത്തെ പ്രമുഖ അഭിഭാഷക കൂടിയായ ഭക്തയോട് സുനില്‍ കുമാര്‍ അപമര്യാദയായി പെരുമാറിയത്.

ക്ഷേത്രത്തിലെ നിത്യസന്ദര്‍ശകയായ യുവതിയോട് ഇയാള്‍ മോശമായി പെരുമാറിയെന്നാണ് പരാതി. സമാനമായ സംഭവങ്ങള്‍ ഇയാളുടെ ഭാഗത്തുനിന്ന് നേരത്തേയും ഉണ്ടയിട്ടുണ്ടെന്നും ക്ഷേത്ര അധികൃതര്‍ പറയുന്നു. ക്ഷേത്രത്തിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ നേതാവുകൂടിയാണ് സുനില്‍.

Exit mobile version