നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് പിടിയില്‍

ഇയാളെ ചെട്ടികുളങ്ങരയിലെ ബന്ധുവീട്ടില്‍ നിന്ന് മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

മാവേലിക്കര: നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചെട്ടികുളങ്ങര പേള വല്യത്ത് വടക്കതില്‍ ഹരിദാസ്-സുമ ദമ്പതികളുടെ മകള്‍ ആര്യ വി ദാസ് (24) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ചെട്ടികുളങ്ങര കൈത തെക്ക് വലിയതറയില്‍ വിഷ്ണുലാല്‍ (30) ആണ് അറസ്റ്റിലായത്. ഇയാളെ ചെട്ടികുളങ്ങരയിലെ ബന്ധുവീട്ടില്‍ നിന്ന് മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ്. ഫെബ്രുവരി 20 ന് പുലര്‍ച്ചെയാണ് വിഷ്ണു ലാലിന്റെ വീടിന് സമീപത്തെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ആര്യയുടെ മൃതദേഹം കണ്ടത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഷീറ്റ് മേഞ്ഞ കുളിമുറിയ്ക്ക് കുറുകെ വച്ചിരിക്കുന്ന പട്ടിക കഷ്ണത്തിലാണ് ആര്യ തൂങ്ങിമരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആത്മഹത്യയാണെന്ന് തെളിഞ്ഞിരുന്നു. അഞ്ചു മാസം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്.

Exit mobile version