യുഎഇ കോണ്‍സുലേറ്റില്‍ ജോലി വാഗ്ദാനം നല്‍കി പിഎ പണം തട്ടിയെടുത്തു; ശശി തരൂരിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

ബാലരാമപുരം സ്വദേശി ആര്‍ രജിതയാണ് തരൂരിനെതിരെ ഹര്‍ജി നല്‍കിയിരിക്കുന്നത്

കൊച്ചി: യുഎഇ കോണ്‍സുലേറ്റില്‍ ജോലി വാഗ്ദാനം നല്‍കി പിഎ പണം തട്ടിയെടുത്ത് എന്ന് ആരോപിച്ച് ശശി തരൂര്‍ എംപിയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ജോലി വാഗ്ദാനം നല്‍കി പത്ത് ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ഹര്‍ജി. പിഎ പണം തട്ടിയെടുത്തെന്ന് കാണിച്ച് പരാതി നല്‍കിയിട്ടും ശശി തരൂര്‍ നടപടി എടുത്തില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.

ബാലരാമപുരം സ്വദേശി ആര്‍ രജിതയാണ് തരൂരിനെതിരെ ഹര്‍ജി നല്‍കിയിരിക്കുന്നത്. തിരുവനന്തപുരത്ത് തുറക്കാനിരുന്ന യുഎഇ കോണ്‍സുലേറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് ശശി തരൂരിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായ പ്രവീണ്‍ 1074500 രൂപ തട്ടിയെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.

പണം വാങ്ങിയെന്ന കാര്യം ചൂണ്ടിക്കാട്ടി ശശി തരൂരിന് നിവേദനം നല്‍കിയെങ്കിലും ഇതില്‍ നടപടിയുണ്ടായില്ല. തുടര്‍ന്ന് പോലീസിലും പരാതി നല്‍കി. ഇതിലും നടപടികള്‍ ഒന്നും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്.

Exit mobile version