അര്‍ഹതപ്പെട്ട ജോലിക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങി വീരമൃത്യുവരിച്ച സൈനികന്റെ ഭാര്യ

കണ്ണൂര്‍: നീതി ലഭിക്കാതെ ജവാന്റെ ഭാര്യ. കാശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ ഭാര്യയാണ് അര്‍ഹതപ്പെട്ട ജോലിക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുന്നത്. പോംപോറില്‍ വീരമൃത്യുവരിച്ച രതീഷിന്റെ ഭാര്യ ജ്യോതിയാണ് കടുത്ത അവഗണന നേരിടുന്നത്. ജ്യോതി വര്‍ഷങ്ങളായി വിവിധ ഓഫീസുകള്‍ കയറി ഇറങ്ങുന്നു.

2016 ഡിസംബര്‍ 17ന് ശ്രീനഗര്‍ ജമ്മു ദേശീയപാതയില്‍ സൈനിക വാഹനത്തിന് നേരെ നടന്ന ഭീകരാക്രണത്തിലാണ് മട്ടന്നൂരുകാരന്‍ രതീക്ഷ് വീരമൃത്യു വരിച്ചത്. ജ്യോതിക്ക് ജോലി നല്‍കുമെന്ന് അന്നുതന്നെ സര്‍ക്കാര്‍ പ്രതിനിധികള്‍ വാഗ്ദാനം ചെയ്തിരുന്നു. രണ്ടരക്കൊല്ലമായി കുഞ്ഞിനെയുമെടുത്ത് ജ്യോതി നേതാക്കളുടെ മുന്നില്‍ അപേക്ഷയുമായി ചെന്നിട്ടും സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങിയിട്ടും ഫലം ഒന്നും ഉണ്ടായില്ല.

ഫിസിക്‌സില്‍ ബിരുദമുള്ള ജ്യോതി സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തസ്തികയിലേക്കാണ് അപേക്ഷ നല്‍കിയത്. ഈ തസ്തികയില്‍ ആശ്രിത നിയമനം നല്‍കാന്‍ നിയമതടസ്സമുണ്ടെന്ന് ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ അറിയിച്ചു. ഏത് ജോലിയാണെങ്കിലും മതിയെന്നു കാട്ടി 2018 ജൂണില്‍ വീണ്ടും അപേക്ഷ നല്‍കി. അതിന് ഇതുവരെ മറുപടി പോലും കിട്ടിയില്ല. കുറ്റിയാട്ടൂര്‍ പൊറോളത്ത് അമ്മാവന്റെ വീട്ടിലാണ് ജ്യോതിയും രണ്ടരവയസുകാരന്‍ മകന്‍ കാശിനാഥനും താമസിക്കുന്നത്. ജോലി ചെയ്ത് മകനെ വളര്‍ത്തണമെന്നും സ്വന്തമായി വീട് വെക്കണമെന്നുമാണ് ആഗ്രഹമെന്ന് ജ്യോതി

Exit mobile version