മലപ്പുറം സ്വദേശിനിയുടെ ആത്മഹത്യ; ഭര്‍ത്താവിനെയും ബന്ധുവിനേയും അറസ്റ്റ് ചെയ്തു

ചെറുകര സ്വദേശിയായ സെഫീനയാണ് കഴിഞ്ഞ വ്യാഴായ്ച ആത്മഹത്യ ചെയ്തത്

നിലമ്പൂര്‍: പോത്തുകല്ലില്‍ സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെയും ബന്ധുവിനെയും അറസ്റ്റ് ചെയ്തു. ചെറുകര സ്വദേശിനിയായ സെഫീനയാണ് കഴിഞ്ഞ വ്യാഴായ്ച ആത്മഹത്യ ചെയ്തത്. സംശയരോഗത്തെ തുടര്‍ന്നുള്ള ഭര്‍ത്താവിന്റെ പീഡനമാണ് യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് പോലീസ് സംശയിക്കുന്നു.

ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് സെഫീനയുടെ ഭര്‍ത്താവ് ഷാജഹാനെയും, ഷാജഹാന്റെ സഹോദരിയുടെ ഭര്‍ത്താവ് ഉസ്മാനെയും അറസ്റ്റ് ചെയ്തത്. സെഫീന ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇരുപത്തൊന്നുകാരിയായ യുവതിയെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് ഷാജഹാന്‍ സെഫീനയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നു. ഇത് സഹിക്കാന്‍ വയ്യാതെ സംഭവത്തിന് മൂന്ന് ദിവസം മുമ്പ് സെഫീന സ്വന്തം വീട്ടിലേക്ക് പോയി. ഷാജഹാനും സഹോദരിയും ഭര്‍ത്താവും മറ്റ് ബന്ധുക്കളും സെഫീനയുടെ വീട്ടിലെത്തുകയും വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. സെഫീനയുടെ ഫോണും പിടിച്ചുവാങ്ങി. ഇതിന് തൊട്ടുപിന്നാലെയാണ് സെഫീന ജീവനൊടുക്കിയത്.

Exit mobile version