അഹിന്ദുക്കളെ ശബരിമലയില്‍ വിലക്കണമെന്ന് ടിജി മോഹന്‍ദാസിന്റെ ഹര്‍ജി; ശബരിമല എല്ലാവര്‍ക്കും അവകാശപ്പെട്ടതെന്ന് ഹൈക്കോടതി; ഹര്‍ജി തള്ളി

കൊച്ചി: ശബരിമലയില്‍ അഹിന്ദുക്കള്‍ പ്രവേശിപ്പിക്കുന്നത് തടയണമെന്ന ബിജെപി നേതാവ് ടിജി മോഹന്‍ദാസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ശബരിമല എല്ലാവരുടേതുമാണെന്ന് കോടതി വ്യക്തമാക്കി.

ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥര്‍ക്കും അവകാശപ്പെട്ടത്. ഇരുമുടിക്കെട്ടില്ലാതെ ശബരിമലയില്‍ പോകാമെന്നും കോടതി വ്യക്തമാക്കി.

‘പതിനെട്ടാംപടി കയറുന്നതിന് മാത്രമാണ് ഇരുമുടിക്കെട്ട് നിര്‍ബന്ധമുള്ളത്.’ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന ഹര്‍ജിയില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

ശബരിമല വാവര് സ്വാമിയുടെ നടയുള്ള സ്ഥലമാണ്. സന്നിധാനം വാവര് സ്വാമിയുടെ ഹൃദയമുള്ള സ്ഥലമാണെന്നും കോടതി നിരീക്ഷിച്ചു.

Exit mobile version