സമൂഹമാധ്യമങ്ങളില്‍ സ്വകാര്യ പേജിലും ഹാന്റിലിലും പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകള്‍ വ്യക്തിപരം, ഉത്തരവാദിത്വം ഏറ്റെടുക്കില്ല; മുല്ലപ്പള്ളി

വിടി ബല്‍റാം എംഎല്‍എയുടെ വിവാദമായ ഫേസ്ബുക്ക് കമന്റിന് തൊട്ടുപിന്നാലെ സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: വിടി ബല്‍റാം എംഎല്‍എയുടെ വിവാദമായ ഫേസ്ബുക്ക് കമന്റിന് തൊട്ടുപിന്നാലെ സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സമൂഹമാധ്യമങ്ങളില്‍ സ്വകാര്യ പേജിലും ഹാന്റിലിലും പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകള്‍ വ്യക്തിപരമായിരിക്കുമെന്നും, അത്തരം പോസ്റ്റുകളുടെ ഉത്തരവാദിത്വം കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ഏറ്റെടുക്കില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദ്ദേശത്തിലാണ് മുല്ലപ്പള്ളി അറിയിപ്പ് നല്‍കിയിരിക്കുന്നത്.സ്വകാര്യ അക്കൗണ്ടുകളിലൂടെ പാര്‍ട്ടി നേതൃത്വത്തെയും നേതാക്കന്മാരെയും അധിക്ഷേപിക്കുന്ന പ്രവര്‍ത്തനം അനുവദിക്കില്ലെന്നും , പാര്‍ട്ടിയ്ക്ക് ദുഷ്പേരുണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ നിന്ന് സോഷ്യല്‍മീഡിയയില്‍ സജീവമായ പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റുള്ളവരുടെ സര്‍ഗ്ഗ രചനകള്‍, കൃതികള്‍, ലേഖനങ്ങള്‍ എന്നിവ അവരുടെ അനുമതി കൂടാതെ ഉപയോഗിക്കലും, മറ്റുള്ളവരുടെ സ്വകാര്യ വിവരങ്ങള്‍ അവരുടെ അനുമതി കൂടാതെ പരസ്യപ്പെടുത്തുന്നതും ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെപിസിസി വ്യക്തമാക്കുന്നു.

Exit mobile version