കാറപകടത്തില്‍ രണ്ട് മരണം

ചങ്ങരംകുളം വളയംകുളത്താണ് അപകടമുണ്ടായത്

മലപ്പുറം: കാറപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മൂവാറ്റുപുഴ സ്വദേശികളായ ഷിബിന്‍ (29), സമര്‍ പി യൂസഫ് എന്നിവരാണ് കാറപകടത്തില്‍ മരിച്ചത്. ചങ്ങരംകുളം വളയംകുളത്താണ് അപകടമുണ്ടായത്.

അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമാണ്. നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ഇടിക്കുകയായിരുന്നു

Exit mobile version