ഉഗ്രമായ ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് ഇടതു കൈ നഷ്ടപ്പെട്ടു..! എന്നിട്ടും തന്റെ സ്വപ്നങ്ങള്‍ തേടി പറന്ന് യുവാവ്; ഈ ആത്മ ധൈര്യത്തിന് നിറകൈയ്യടി

തൃശ്ശൂര്‍: ഉഗ്രമായ ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് മഹേന്ദ്ര പിറ്റലെയുടെ ഇടത് കൈ മുറിച്ചു മാറ്റേണ്ടി വന്നു. എന്നാല്‍ ഒരു കൈ നഷ്ടപ്പെട്ടല്ലോ എന്ന് കരുതി വെറുതെ ഇരിക്കാന്‍ പിറ്റലെ തയ്യാറായില്ല. ആത്മ ധൈര്യം കൊണ്ട് ലോകം കീഴടക്കി ഈ 44 കാരന്‍. ബുദ്ധിമുട്ടേറിയ വഴികളിലൂടെ അതിസാഹസികമായി സഞ്ചരിച്ച് തന്റെ സ്വപ്നങ്ങള്‍ തേടിപ്പിടിക്കുന്നതിന് ഇടതു കൈയ്യുടെ കുറവ് പിറ്റലെയ്ക്ക് തടസമായില്ല.

2006 ലെ മുംബൈ ലോക്കല്‍ ട്രെയിനില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തിലാണ് പിറ്റലെയ്ക്ക് ഇടത് കൈ നഷ്ടപ്പെട്ടത്. ഒരു വാണിജ്യകലാകാരനും ശില്‍പിയുമാണ് പിറ്റലെ. പിറ്റെലയുടെ കൈ മുറിക്കേണ്ടി വന്നെങ്കിലും പിന്നീട് ക്രിത്രിമ കൈ വച്ചായിരുന്നു ഈ കലാകാരന്‍ തന്റെ കലാസപര്യ തുടര്‍ന്നത്. ഇപ്പോള്‍ വെസ്റ്റേണ്‍ റെയില്‍വേയ്ക്ക് വേണ്ടിയാണ് പിറ്റേല്‍ ജോലി ചെയ്യുന്നത്. സ്‌ഫോടനത്തിനു മുമ്പ് പിറ്റലെ ഗണപതി വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുകയും അവയ്ക്ക് നിറം നല്‍കിയുമൊക്കെ ചെയ്തിരുന്നു. ഒപ്പം ബൈക്ക് റൈഡിംഗും ഇഷ്ടപ്പെട്ടിരുന്ന പിറ്റലെ കൈ നഷ്ടപ്പെട്ടതിന് ശേഷവും ഈ ആഗ്രഹങ്ങളൊക്കെ സാക്ഷാത്കരിക്കുന്നുണ്ട്.

പിറ്റലെയും മനക്കരുത്ത് കണ്ട് ഒട്ടേറെപ്പേര്‍ ഇദ്ദേഹത്തിനൊപ്പം ബൈക്ക് റാലിയില്‍ പങ്കടുക്കുന്നുണ്ട്. ഭിന്നശേഷിക്കാരെ സഹായിക്കുന്ന പദ്ധതികളുടെ ഭാഗമായാണ് പലപ്പോഴും ബൈക്ക് റാലികള്‍ സംഘടിപ്പിക്കുന്നത്. ഭിന്നശേഷിക്കാരായ ആളുകള്‍ക്കായി പ്രവര്‍ത്തിക്കുമ്‌ബോവുണ്ടാകുന്ന അനുഭവങ്ങളും പിറ്റലെ പങ്കുവയ്ക്കുന്നുണ്ട്. ഒരു കുറവുമില്ലാഞ്ഞിട്ടും നിരാശപ്പെട്ട് ജീവിതം പാഴാക്കുന്നവര്‍ക്കിടയില്‍ ഒരു വലിയ പ്രചോദനമാണ് പിറ്റലെ.

Exit mobile version